കൊച്ചി> പ്രമുഖ ബിസിനസ് മാസികയായ ബ്രാന്‍ഡ് സ്റ്റോറീസിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ഏറ്റവും വലിയ ഇന്‍ഫ്ളുവന്‍സേഴ്സ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ്സ് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡന് എംപി മുഖ്യാതിഥിയായിരുന്നു.
പ്രമുഖ മോട്ടീവേഷണല്‍ പരിശീലകന് മധു ഭാസ്കരന്, ബിസിനസ് കണ്‍സള്‍ട്ടന്റ് ഡോ രഞ്ജിത്ത് രാജ്, റെയിന്ടെക് സോഫ്റ്റ് വെയര്‍ ഡയറക്ടര്‍ ഷിബിന്‍കുമാര്‍, ഏഷ്യന്‍ പാക്കിംഗ് മെഷിനറീസ് ഡയറക്ടര്‍ സണ്ണി ജോസഫ്, ഇ-മിത്രം ഡിജിറ്റല്‍ഹബ്ബ് ഡയറക്ടര്‍ സന്തോഷ്, താഴയില്‍ ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ ജിനോയ് ജോണ്‍, ഇകാന കോയിന് പി ആര്‍ഒ ഗൗതം കൃഷ്ണ, പാലെറ്റെ കമ്യൂണിക്കേഷന്‍ മാനേജിങ്ങ് ഡയറക്ടര്‍ മണികണ്ഠന്, പ്രമുഖ യൂട്യൂബര്‍മാരായ മുജീബ് ടി, സുജിത് ഭക്തന്, ഇബാദു റഹ്മാന്, ഷാരീഖ് ഷംസുദ്ദീന്, കാര്‍ത്തിക് സൂര്യ, ഉണ്ണിമായ അനില്‍, ഹാരീസ് അമീര്‍ അലി, റോഷന്, ഒ എം കെ വി, ഉബൈദ് ഇബ്രാഹിം, ടിയക്കുട്ടി, അഫ്ളു (മുഹമ്മദ് അഫ്ലാല് പി), എന്നിവര്‍ക്ക് മന്ത്രി റോഷി അഗസ്റ്റിനും ഹൈബി ഈഡന് എംപിയും അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ചടങ്ങില്‍ വ്യവസായ പ്രമുഖരും ഇന്‍ഫ്ളുവെന്‍സേഴ്സും ഉള്‍പ്പെടെ അഞ്ഞൂറിലധികം പ്രതിനിധികള്‍ പങ്കെടുത്തു. വ്യവസായപ്രമുഖരുടെ പ്രഭാഷണങ്ങള്‍, യുടൂബേഴ്സ് പാനല്‍ ചര്‍ച്ചകള്‍, പുരസ്കാര വിതരണം, കലാപരിപാടികള്‍ എന്നിവയും നടന്നു.