പാരിസ്
ഫ്രാന്‍സിലെ വോട്ടര്‍മാര്‍ രണ്ടുമാസത്തിനിടെ നാലാം തവണയും പോളിങ് ബൂത്തിലേക്ക്. 12ന് നടന്ന ഒന്നാം വട്ട പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതോടെയാണ് രണ്ടാം വട്ട തെരഞ്ഞെടുപ്പിലേക്ക് ഫ്രാന്‍സ് നീങ്ങിയത്. 4.85 കോടി വോട്ടര്മാര്മാരുണ്ട്.
ഒന്നാംവട്ട വോട്ടെടുപ്പില്‍ 25.66 ശതമാനം വോട്ടുമായി ഴാൻ ലൂക് മെലാന്ഷോ നയിക്കുന്ന ഇടതുപക്ഷ മുന്നണി വന്‍ മുന്നേറ്റം നടത്തി.
ഇമ്മാനുവല്‍ മാക്രോണ്‍ നേതൃ-ത്വം നല്കുന്ന ഭരണമുന്നണി 25.75 ശതമാനം വോട്ടുനേടി. മരീൻ ലെ പെന്നിന്റെ തീവ്ര വലതുപക്ഷ പാർടി നാഷണൽ പാർടി 18.68 ശതമാനം വോട്ടുനേടി.