ന്യൂഡൽഹി > അഗ്നിപഥ് പ്രക്ഷോഭം ശക്തമായതോടെ രാജ്യത്ത് വിവിധയിടങ്ങളിലായി മൂന്നിറിലേറെ ട്രെയിൻ സർവീസുകളെ ബാധിച്ചു. 234 ട്രയിനുകൾ റദ്ദാക്കി. ഇതിൽ 94 എണ്ണം ഭാഗീകമായാണ് റദ്ദാക്കിയതെന്ന് റെയിൽവേ അറിയിച്ചു. 11 എണ്ണം വഴിതിരിച്ചുവിട്ടു. സർവീസ് നടത്തിയ ട്രയിനുകൾക്ക് നേരെ ഒറ്റപ്പെട്ട ആക്രമണങ്ങൾ തുടരുകയാണ്.
ഈസ്റ്റ് സെൻട്രൽ റെയിൽവേയ്ക്ക് കീഴിൽ മൂന്ന് ട്രെയിനുകൾ ആക്രമിക്കപ്പെട്ടു. ഇതുവരെ 12 ട്രെയിനുകൾ ആക്രമിക്കപ്പെടുകയോ അഗ്നിക്കിരയാക്കുകയോ ചെയ്തു. നിരവധി സ്റ്റേഷനുകളും ആക്രമിക്കപ്പെട്ടു. ബീഹാറിലെ കുൽഹാരിയയിലാണ് ഒടുവിൽ ട്രയിൻ ആക്രമിക്കപ്പെട്ടത്. ബീഹാർ,ജാർഖണ്ഡ്, യുപി, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പുറമേ മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലേയ്ക്കും പ്രതിഷേധം പടരുകയാണ്. വടക്കൻ അതിർത്തി റെയിൽവേയിലും മൂന്ന് സർവീസുകൾ തടസപ്പെട്ടു.