സൂറിച്ച്
അമേരിക്കയും മെക്സിക്കോയും ക്യാനഡയും ചേർന്ന് ആതിഥേയത്വംവഹിക്കുന്ന 2026 ലോകകപ്പ് ഫുട്ബോളിന് വേദികൾ നിശ്ചയിച്ചു. 16 സ്റ്റേഡിയങ്ങളിൽ കളി നടക്കും. അമേരിക്കയിൽ പതിനൊന്നും മെക്സിക്കോയിലെ മൂന്നും ക്യാനഡയിലെ രണ്ടും നഗരങ്ങളിലാണ് ലോകകപ്പ് അരങ്ങേറുക.
മെക്സിക്കോയിലെ അസ്റ്റെക സ്റ്റേഡിയം മൂന്ന് ലോകകപ്പിന് വേദിയാകുന്ന ആദ്യ ഇടമാകും. 1970ലും 1986ലും ഫൈനൽ ഉൾപ്പെടെയുള്ള മത്സരങ്ങൾക്ക് സാക്ഷ്യംവഹിച്ചിരുന്നു അസ്റ്റെക. 48 ടീമുകളാണ് അണിനിരക്കുക. ആകെ എൺപത് മത്സരങ്ങളും. നിലവിൽ 32 ടീമുകളും 64 കളിയുമാണ്. ലോകകപ്പിന്റെ മത്സരക്രമം, മത്സരവേദികൾ പിന്നീട് തീരുമാനിക്കും.