ലണ്ടൻ
വിക്കി ലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ അമേരിക്കയിലേക്ക് നാടുകടത്താൻ സമ്മതിച്ച് യുകെ. കൈമാറാനുള്ള ഉത്തരവിൽ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ഒപ്പിട്ടു.
14 ദിവസത്തിനുള്ളിൽ അപ്പീൽ പോകാന്‍ അനുമതിയുണ്ട്. 2019 മുതൽ ഇദ്ദേഹം ലണ്ടൻ ജയിലിലാണ്.
രഹസ്യവിവരങ്ങൾ പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് 18 കേസാണ് അമേരിക്കയിൽ അസാൻജിനെതിരെയുള്ളത്.