ന്യൂഡൽഹി
രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധന. നൂറ്റിപ്പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം വീണ്ടും പന്ത്രണ്ടായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,213 പേർക്കാണ് രോഗം. പതിനൊന്ന് പേർ മരിച്ചു. 24 മണിക്കൂറിനുള്ളിൽ 4,578 കേസുകളുടെ വർധന. മഹാരാഷ്ട്രയിൽ 4,255 രോഗികളുണ്ട്. മുംബൈയിൽ മാത്രം 2,293 ആണ്. ഡൽഹിയിൽ 1,375പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ പത്തുദിവസത്തിനുള്ളിൽ 7,100 പുതിയ രോഗികളായി.