കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത് പേരുവിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ തുടർനടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് കണ്ടാണ് ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് മുൻകൂർ ജാമ്യാപേക്ഷ അവസാനിപ്പിച്ചത്.
സമൂഹ മാധ്യമം വഴി ഇരയുടെ പേര് വെളിപ്പെടുത്തിയ കേസ് മാത്രമാണ് അവസാനിപ്പിച്ചത്. നടിയെ ബലാത്സംഗം ചെയ്ത കേസിലെ ജാമ്യാപേക്ഷയിലെ വാദം വ്യാഴാഴ്ചയും തുടരും.