തിരുവനന്തപുരം> വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന്ന ആക്രമണം കോണ്‍ഗ്രസ് ആസൂത്രണം ചെയ്തതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. ആക്രമികളെ വിട്ടത് കെ സുധാകരനും വി ഡി സതീശനും കൂടിയാണെന്നും കോണ്‍ഗ്രസ് എല്ലാ ഗാന്ധിസവും വിട്ടെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്തില്‍ അക്രമം നടത്തിയവര്‍ മദ്യപിച്ചത് പോലെയാണ് തോന്നിതത്. അവര്‍ മദ്യപിച്ചിരുന്നോ ഇല്ലയോ എന്നല്ല വിഷയം. വിമാനം സമരവേദിയാണോ എന്നതാണ്. വിമാനത്തിലെ അക്രമം കോണ്‍ഗ്രസ് നയമാണോ എന്ന് ആന്റണി വിശദീകരിക്കണം. അക്രമത്തെ പ്രതിരോധിക്കുന്നത് അക്രമല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മുഖ്യമന്ത്രിയെ ആക്രമിക്കാൻ വരുമ്പോ നോക്കി ഇരിക്കണോ ? തടഞ്ഞില്ലായിരുന്നെങ്കിൽ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടേനെ. 12000 രൂപകൊടുത്ത് വിമാനത്തിൽ കയറി മുഖ്യമന്ത്രിയെ ആക്രമിക്കാൻ ചട്ടം കെട്ടിയതിനെ കുറിച്ചല്ലേ പറയേണ്ടത്. ഇന്നലെ നടന്നത് ഭീകരവാദത്തിന് സമാനമാണെന്നും ഇ പി ജയരാജൻ പറഞ്ഞു.