തിരുവനന്തപുരം
ഇൻഫോപാർക്കിൽ എണ്ണൂറിലധികം തൊഴിലവസരമൊരുക്കി ഐടി കമ്പനികളുടെ കൂട്ടായ്മ ജിടെക്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയേഴ്സും (ഐഇഇഇ) ഇൻഫോപാർക്കുമായി സഹകരിച്ച് ജിടെക് സംഘടിപ്പിക്കുന്ന തൊഴിൽമേള 16ന് ഇൻഫോപാർക്കിൽ നടക്കും. അറുപതിലധികം കമ്പനി പങ്കെടുക്കും. ഓൺലൈൻ സ്ക്രീനിങ്, ഓഫ്ലൈൻ ഇന്റർവ്യൂ തുടങ്ങി രണ്ട് റൗണ്ടായാണ് മേള. 2019–-20 നുശേഷമുള്ള ബിടെക്, എംടെക്, ബിസിഎ, എംസിഎ ബിരുദധാരികൾക്കും ഫലം പ്രതീക്ഷിക്കുന്നവർക്കും പങ്കെടുക്കാം. രജിസ്ട്രേഷന്: https://ieeejobfair.com/















