മാഡ്രിഡ്
സ്പാനിഷ് യുദ്ധത്തിനിടെ 1708-ല്‍ ബ്രിട്ടീഷുകാര്‍ കടലില്‍ മുക്കിയ സ്പാനിഷ് കപ്പല്‍ സാന്‍ജോസ് ഗാലിയോനിന്റെ കൂടുതല്‍ ദൃശ്യം പുറത്ത്. ആയിരത്തിയെഴുന്നൂറു കോടി ഡോളറിന്റെ സ്വര്‍ണം കപ്പലില്‍ ഉണ്ടെന്നാണ് കരുതുന്നത്. കപ്പലിന്റെ അടുത്തുനിന്ന് രണ്ട് കപ്പല്‍ അവശിഷ്ടംകൂടി കണ്ടെത്തി. 200 വര്‍ഷത്തെ പഴക്കം കപ്പലുകള്‍ക്ക് ഉണ്ടാകുമെന്നാണ് നിഗമനം.
കടലിനടിയില്‍ കപ്പല്‍ കിടക്കുന്നതായി 2015ലാണ് സ്പാനിഷ് സര്‍ക്കാര്‍ കണ്ടെത്തിയത്. കരീബിയന്‍ തീരത്തുനിന്ന് 3100 അടി ആഴത്തിലേക്ക് അയച്ച റിമോട്ട് കണ്ട്രോളില് പ്രവര്‍ത്തിക്കുന്ന വാഹനത്തിന്റെ സഹായത്തോടെയാണ് പുതിയ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
സ്വര്‍ണനാണയങ്ങള്‍, പാത്രങ്ങള്‍, കളിമണ്‍ കപ്പുകള്‍ തുടങ്ങിയവ മണലില്‍ ചിതറിക്കിടക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പീരങ്കിയും ദൃശ്യത്തിലുണ്ട്.