ന്യൂഡൽഹി> ചാനൽ ചർച്ചയിൽ പ്രവാചകനിന്ദ നടത്തിയ ബിജെപി ദേശീയ വക്താവ് നൂപുർ ശർമയ്ക്ക് മുംബൈ പൊലീസ് നോട്ടീസ് അയച്ചു. ഈ മാസം 22ന് ചോദ്യം ചെയ്യലിനു ഹാജരാവണം എന്നു ആവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസയച്ചത്. മൂന്നു കേസുകളാണ് നൂപുര്‍ ശര്‍മയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മതവികാരം വ്രണപ്പെടുത്താൻ ബോധപൂർവം ശ്രമം നടത്തി, സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. അതേസമയം, തനിക്ക് വധഭീഷണിയുണ്ടെന്ന നൂപുറിന്റെ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്തു.