കണ്ണൂര്‍> നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ പൊലീസ് കാപ്പ ചുമത്തി. ഇതോടെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് വരും.
അര്ജുന് ആയങ്കിക്കെതിരേ കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര് ഇളങ്കോ ഡിഐജി രാഹുല്‍ ആര് നായര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. അര്ജുന് ആയങ്കി സ്ഥിരം കുറ്റവാളിയാണെന്നാണ് പോലീസ് റിപ്പോര്‍ട്ടിലുള്ളത്.