ജയ്പുർ > കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം ഗവര്‍ണറില്‍ നിന്ന് എടുത്തു കളയാന്‍ സര്‍ക്കാർ നീക്കം തുടങ്ങി. ചാൻസലറെ മുഖ്യമന്ത്രി നേരിട്ട് നിയമിക്കും. ഇതിനായി നിയമ നിർമാണം നടത്തും. ഗവർണർ സർക്കാർ പോര് കനക്കുന്നതിനിടെയാണ് നീക്കം. സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന 28 വാഴ്സിറ്റികളാണ് രാജസ്ഥാനിലുള്ളത്.
നിലവില്‍ ഇവയിലെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്കാണ്. നേരത്തെ ഗവര്‍ണറില്‍ നിന്ന് ചാന്‍സലര്‍ പദവി എടുത്തു കളയാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തീരുമാനിച്ചിരുന്നു. സമാന തീരുമാനം രാജസ്ഥാനിലും നടപ്പാക്കാനാണ് അശോക് മുഖ്യമന്ത്രി ഗെലോട്ടിന്റെ നീക്കം.