കൊച്ചി > നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. പ്രോസിക്യൂഷൻ പഴയ രേഖകളാണ് ഹാജരാക്കുന്നതെന്ന് വ്യാഴാഴ്ച കേസ് പരിഗണിക്കുന്നതിനിടെ പ്രതിഭാഗം ചൂണ്ടിക്കാട്ടി.
മാപ്പുസാക്ഷിയായ വിപിൻലാലിനെ ദിലീപ് ഭീഷണിപ്പെടുത്തിയെന്ന് പ്രോസിക്യൂഷൻ പറയുന്നസമയം ദിലീപ് ജയിലിലായിരുന്നു. ദിലീപിന്റെ വീട്ടുജോലിക്കാരനായ ദാസനെ അഭിഭാഷകൻ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാദം തെറ്റെന്നും അഭിഭാഷകൻ ബി രാമൻപിള്ള പറഞ്ഞു.