തിരുവനന്തപുരം > ജെഡിഎസിൽ ലയിക്കാൻ എൽജെഡി തീരുമാനിച്ചതായി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ്കുമാർ. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് തീരുമാനം. സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനം അറിയിച്ചത്. ലയന സമ്മേളനം ഉടനെ ഉണ്ടാകും. ഭാരവാഹിത്വം തുല്യമായി പങ്കിടും. എം വി ശ്രേയാംസ്കുമാർ അധ്യക്ഷസ്ഥാനം ഒഴിയും.