ന്യൂഡൽഹി> കോൺഗ്രസിന് വിട്ട ഗുജറാത്ത് മുൻ പിസിസി വർക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേൽ ബിജെപിയിൽ ചേർന്നു. ഗുജറാത്ത് ഗാന്ധിനഗറിലെ ബിജെപി കാര്യാലയത്തിലെത്തിയ ഹാർദിക്കിനെ കാവി സ്കാർഫും തൊപ്പിയും നൽകിയാണ് നേതാക്കൾ സ്വീകരിച്ചത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന സേവനങ്ങളിൽ താനും ഒരു സൈനികനാക്കുകയാണെന്നാണ് ഹർദിക് പട്ടേൽ ട്വീറ്റ് ചെയ്തു.
‘ദേശീയ താൽപ്പര്യം, പ്രാദേശിക താൽപ്പര്യം, സാമൂഹിക താൽപ്പര്യവും മുൻനിർത്തി ഞാൻ ഒരു പുതിയ അധ്യായം ആരംഭിക്കാൻ പോവുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന ബൃഹത്തായ പ്രവർത്തനങ്ങളിൽ ചെറിയ സൈനികനായി തന്റെ ജീവിതത്തില് പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയാണ്’- എന്നാണ് ഹാർദിക് ട്വീറ്റ് ചെയ്തത്.
राष्ट्रहित, प्रदेशहित, जनहित एवं समाज हित की भावनाओं के साथ आज से नए अध्याय का प्रारंभ करने जा रहा हूँ। भारत के यशस्वी प्रधानमंत्री श्री नरेन्द्र भाई मोदी जी के नेतृत्व में चल रहे राष्ट्र सेवा के भगीरथ कार्य में छोटा सा सिपाही बनकर काम करूँगा।
— Hardik Patel (@HardikPatel_) June 2, 2022
തിരിച്ചുവരവ് ലക്ഷ്യമിട്ട് കോൺഗ്രസ് സംഘടിപ്പിച്ച ചിന്തൻ ശിബിരത്തിന് തൊട്ടുപിന്നാലെ മെയ് 18നാണ് പട്ടേൽ സംവരണ പ്രക്ഷോഭ നായകനായിരുന്ന ഹാർദിക് രാജിവച്ചത്. ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രബല സമുദായ നേതാവ് ബിജെപി പാളയത്തിലെത്തിയത് കോൺഗ്രസിന് കനത്ത തിരിച്ചടിയായി. 2017ൽ ഗുജറാത്തില് കോൺഗ്രസ് 77 സീറ്റ് നേടിയതില് ഹാർദികിന് നിര്ണായക പങ്കുണ്ട്.
#WATCH via ANI Multimedia | Hardik Patel who recently quit Congress joins BJP in Gandhinagar, Gujarathttps://t.co/eTPYbi2iES
— ANI (@ANI) June 2, 2022