കോഴിക്കോട് > മോഡി സർക്കാർ നികുതിപിരിവിന്റെ 42 ശതമാനം സംസ്ഥാനത്തിന് നൽകുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകൾ മോഡിയുടെ ജനക്ഷേമപദ്ധതികൾ തങ്ങളുടേതാക്കാനാണ് ശ്രമിക്കുന്നത്. പിണറായിയും സ്റ്റാലിനും മമതയും ഈ സമീപനമാണ് തുടരുന്നതെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.