ന്യൂഡൽഹി> പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 23 ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. 68.62 ലക്ഷം രൂപ താൽക്കാലികമായി കണ്ടുകെട്ടി. റിഹാബ് ഫൗണ്ടേഷന്റെ 10 ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചു.
പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിലെ നേതാവ് എം കെ അഷ്റഫ് ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി.