ഇടുക്കി> പൂപ്പാറയില്‍ ഇതര സംസ്ഥാനക്കാരിയായ 15 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേരെക്കൂടി ശാന്തന്‍പാറ പൊലീസ് കസ്റ്റഡിയിലെടുത്തു.കേസില്‍ നാലുപേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൂപ്പാറ സ്വദേശികളായ സാമുവല്‍, അരവിന്ദ് കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
തുടര്‍ന്നാണിപ്പോള്‍ രണ്ട് പേര് കൂടി പൊലീസ് പിടിയിലായിരിക്കുന്നത്.സംഭവത്തിനു ശേഷം തമിഴ് നാട്ടിലേക്ക് രക്ഷപ്പെട്ടവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പൂപ്പാറ സ്വദേശികളാണ് ഇരുവരും
സുഹൃത്തിനൊപ്പം തേയിലത്തോട്ടം കാണാനെത്തിയ പെണ്‍കുട്ടിയെയാണ് നാലുപേര്‍ ചേര്‍ന്ന് ആക്രമിച്ചത്. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് പെണ്‍കുട്ടി. രാജാക്കാട് ഖജനാപ്പാറയില്‍ തോട്ടം തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കള്‍. ബംഗാള്‍ സ്വദേശിയായ ആണ് സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയിലാണ് പെണ്‍കുട്ടി പൂപ്പാറയിലെത്തിയത്.അറസ്റ്റിലായ നാലുപേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.