ബംഗളൂരു> ബംഗളൂരുവില്‍ പത്രസമ്മേളനം നടത്തുന്നതിനിടെ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന് നേര്‍ക്ക് ആക്രമണം. രണ്ടുപേരെത്തി മൈക്കും മഷിക്കുപ്പിയും വലിച്ചെറിയുകയായിരുന്നു.
ടിക്കായത്തിന്റെ മുന്നിലിരിക്കുന്ന മൈക്കെടുത്ത് ഒരാള്‍ അടിക്കുകയും പിന്നാലെ മറ്റൊരാള്‍ മഷി ശരീരത്തേയ്ക്ക് എറിയുകയുമായിരുന്നു. തുടര്‍ന്ന് സുരക്ഷയ്ക്കായി കൂടുതല്‍ പേരെത്തിയതോടെ സംഘര്‍ഷാവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു.
കര്‍ണാടകയിലെ കര്‍ഷക നേതാവ് കൈക്കൂലി വാങ്ങുന്ന വീഡിയോ പുറത്തുന്നത് സംബന്ധിച്ച് പത്രസമ്മേളനം നടത്തുന്നതിനിടെയായിരുന്നു അക്രമം. ബിജെപി സര്‍ക്കാര്‍ ഒരുതരത്തിലുള്ള സുരക്ഷയും പത്രസമ്മേളനത്തിന് നല്‍കിയില്ലെന്നും സര്‍ക്കാരുമായുള്ള എതിര്‍പ്പിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ ബിജെപി നിലപാട് സ്വീകരിക്കുന്നതെന്നും രാകേഷ് ടികായത്ത് സംഭവത്തിന് പിന്നാലെ മാധ്യമങ്ങളോട് വ്യക്തമാക്കി