തിരുവനന്തപുരം
ഈമാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിന് 858.87 കോടി രൂപ അനുവദിച്ചു. സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണത്തിന് 754.26 കോടിയും ക്ഷേമനിധി ബോർഡ് പെൻഷന് 104.61 കോടി രൂപയും അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 56.08 ലക്ഷം പേർക്കാണ് പെൻഷൻ ലഭിക്കുക.
ഇതിൽ 49.41 ലക്ഷം പേർക്ക് സാമൂഹ്യസുരക്ഷാ പെൻഷനും 6.67 ലക്ഷം പേർക്ക് ക്ഷേമനിധി പെൻഷനുമാണ്. വ്യാഴാഴ്ച പെൻഷൻ വിതരണം തുടങ്ങി.