തിരുവനന്തപുരം
പൊതുരംഗത്തെ വനിതകളെ അപമാനിക്കുകയും അവർക്കെതിരെ ദ്വയാർഥ പ്രയോഗം നടത്തുന്നവർക്കുമെതിരെ നിയമനിർമാണം വേണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. വനിതാ സാമാജികരുടെ ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ ‘ഭരണഘടനയും വനിതകളുടെ അവകാശവും’ സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തുന്നവർക്ക് ലക്ഷ്മണരേഖ വരയ്ക്കണം. ഇതിനായി വനിതാ സാമാജികർ ശബ്ദമുയർത്തണം. ഇക്കാര്യത്തിൽ രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുണ്ടാകരുത്. ഇക്കാര്യത്തിൽ നിയമനിർമാണ സഭകൾ പെരുമാറ്റച്ചട്ടം കൊണ്ടുവരണം.
രാജ്യത്തെ ഭരണഘടനാ അസംബ്ലിയിൽ 15 പേർ മാത്രമായിരുന്നു വനിതകൾ. കരട് രൂപീകരണ സമിതിയിൽ വനിതകൾ ഒരാളുമുണ്ടായില്ലെന്നും ബൃന്ദ പറഞ്ഞു.