തിരുവനന്തപുരം
അയ്യൻകാളി നഗര തൊഴിലുറപ്പു പദ്ധതി തൊഴിലാളികളുടെ ദിവസവേതനം വർധിപ്പിച്ചു. 299 രൂപയിൽനിന്ന് 311 ആയാണ് കൂട്ടിയത്. ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുമെന്ന് തദ്ദേശമന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികളുടെ വേതനം വർധിപ്പിച്ചതിനു പിന്നാലെയാണ് നഗര തൊഴിലുറപ്പു തൊഴിലാളികളുടെ വേതനവും കൂട്ടിയത്.
മാലിന്യ സംസ്കരണത്തിനും തൊഴിലുറപ്പു തൊഴിലാളികളെ വിനിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 2010ൽ എൽഡിഎഫ് സർക്കാരാണ് നഗര തൊഴിലുറപ്പു പദ്ധതിക്ക് രൂപം നൽകിയത്.