കൊല്‍ക്കത്ത> ബംഗാളില്‍ ഗവര്‍ണറെ സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റും.നിയമഭേദഗതിയ്ക്ക് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഭേദഗതി നിയമസഭയില്‍ അവതരിപ്പിക്കും.
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവി ഇനിമുതല്‍ മുഖ്യമന്ത്രിയ്ക്കായിരിക്കും. ബംഗാളില്‍ മമതാ ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം.