ചെന്നൈ> തമിഴ്നാട്ടിൽ ഒമിക്രോൺ ബിഎ4 വകഭേദം സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് 30 കിലോമീറ്റർ അകലെ ചെങ്കൽപേട്ട് ജില്ലയിലെ നവലൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
രാജ്യത്തെ രണ്ടാമത്തെ ഒമിക്രോൺ ബിഎ4 വകഭേദമാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത്. ഇന്നലെ ഹൈദരബാദിലാണ് രാജ്യത്തെ ആദ്യ ഒമിക്രോൺ ബിഎ4 വകഭേദം റിപ്പോർട്ട് ചെയ്തത്.