തിരുവനന്തപുരം> മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി സി ജോർജിനെതിരായ കേസ് പരിഗണിക്കുന്നത് 23ലേക്ക് മാറ്റി. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കേട്ട ശേഷമാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം നമ്പർ കോടതി കേസ് മാറ്റിയത്. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.
ജാമ്യം ലഭിച്ച പുറത്തിറങ്ങിയ ഉടൻ ജോർജ് നടത്തിയ പ്രതികരണത്തിന്റെയും എറണാകുളം ജില്ലയിലെ പാലാരിവട്ടം വെണ്ണല മഹാശിവക്ഷേത്രത്തിൽ നടത്തിയ പ്രസംഗത്തിന്റെയും ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിക്ക് നൽകിയിരുന്നു. ഇത് കണ്ട ശേഷം ഹർജിയിൽ കോടതി തീരുമാനമെടുക്കും.