തിരുവനന്തപുരം> തൊഴിലാളികൾ സമരം ചെയ്തതുകൊണ്ടല്ല കെഎസ്ആർടിസിയിൽ ശമ്പളം നൽകാത്തതെന്നും സാമ്പത്തിക പ്രശ്നമാണ് കാരണമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ.
കെഎസ്ആർടിസിക്ക് ധനസാഹയം നൽകുന്നത് പരിഗണനയിലാണ്. എന്നാൽ എല്ലാ മാസവും ശമ്പളം നൽകാൻ 30 കോടി കെഎസ്ആർടിസിക്ക് നൽകാനാവില്ല. കെഎസ്ആർടിസിക്ക് വായ്പക്ക് ഈടുനിൽക്കൽ സർക്കാർ പരിഗണിക്കുന്നില്ലെന്നും ബാലഗോപാൽ പറഞ്ഞു.
അതേ സമയം ഇന്ന് വൈകുന്നേരം മുതൽ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യുമെന്ന് മാനേജ്മെന്റ് അറിയിച്ചു.