തിരുവനന്തപുരം> ഹയർ സെക്കൻഡറി മേഖലാ ഉപമേധാവികളുടെ ഓഫീസുകളിലെ ഫയൽ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പൊതുവിദ്യാഭ്യാസവകുപ്പിൽ ഫയലുകൾ കെട്ടിക്കിടക്കരുതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ആർഡിഡി ഓഫീസുകളിലും പരിശോധന നടത്താനും വേണ്ടിവന്നാൽ അദാലത്ത് നടത്താനും നിർദേശം നൽകിയതായും പറഞ്ഞു. ഒരു വർഷംവരെ തീർപ്പാക്കാതെ കിടന്ന 21 ഫയൽ തീർപ്പാക്കി ഉത്തരവുകൾ ഉദ്ഘാടന വേദിയിൽ മന്ത്രി കൈമാറി.