ന്യൂഡൽഹി> രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നിയമം സുപ്രീംകോടതി താൽകാലികമായി മരവിപ്പിച്ചു. പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന 124 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നത് സുപ്രീം കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
രാജ്യദ്രോഹനിയമ പ്രകാരം പുതിയ എഫ്ഐആറുകള്‍ രജിസ്റ്റർ ചെയ്യരുതെന്നും ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്നും കോടതി വ്യക്തമാക്കി. രാജ്യദ്രോഹക്കുറ്റത്തിന്റെ നിയമസാധുത ശരിവച്ച കേദാർനാഥ് സിങ് കേസിലെ (1962) ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മുൻ നിലപാട്.
കോളനിക്കാലത്തെ വകുപ്പിനുവേണ്ടി വാദിക്കുന്നത് സുപ്രീംകോടതിയില്‍ തിരിച്ചടിയാകുമെന്ന ഘട്ടത്തിലാണ് പുനഃപരിശോധനയാകാം എന്ന് നിലപാട് മാറ്റിയത്. 124എ വകുപ്പിന്റെ സാധുതയെപറ്റി അധികൃതർ തീരുമാനമെടുക്കുന്നതുവരെ കോടതി വിഷയത്തിൽ ഇടപെടരുതെന്നും കഴിഞ്ഞദിവസം കേന്ദ്രം സുപ്രീംകോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.
Sedition Law | Supreme Court allows the Central government to re-examine and reconsider the provisions of Section 124A of the IPC which criminalises the offence of sedition. Supreme Court says till the exercise of re-examination is complete, no case will be registered under 124A. pic.twitter.com/xrjHNyLbA6
— ANI (@ANI) May 11, 2022