കൊച്ചി> നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ദിലീപിന്റെ വീട്ടിലെത്തി. എസ്പി മോഹനചന്ദ്രന്, ഡിവൈഎസ്പി ബൈജു പൗലോസ് അടക്കമുള്ളവരാണ് അന്വേഷണ സംഘത്തിലുള്ളത്. രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കാവ്യയ്ക്ക് അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നു.ദിലീപിന്റെ ആലുവയിലെ പത്മസരോവരം എന്ന വീട്ടിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയില്‍ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തില്‍ പരിശോധിക്കുന്നത്. ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്.
നേരത്തെ കാവ്യയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും അന്വേഷണ സംഘം വീട്ടിലെത്തിയാല്‍ ചോദ്യം ചെയ്യലുമായി സഹകരിക്കാം എന്ന നിലപാടില്‍ കാവ്യ ഉറച്ച് നിന്നതോടെ അത് മുടങ്ങിയിരുന്നു.