ലഖ്നൗ> ഉത്തർപ്രദേശിലെ അലിഗഡിൽ ബന്ധുവായ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. ബുലന്ദ്ഷഹർ ജില്ലയിൽനിന്നുള്ള പൊലീസുകാരനാണ് അറസ്റ്റിലായത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു.
കാസ്ഗഞ്ച് ജില്ലയിൽനിന്നുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്. സമീപ ഗ്രാമത്തിലുള്ള ബന്ധുവിനെ കാണാൻപോയ കുട്ടിയെ പൊലീസുകാരൻ രാത്രി ബൈക്കിൽ കയറ്റിക്കൊണ്ടുപോയശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. മടങ്ങിയെത്തിയ പെൺകുട്ടി അറിയിച്ചതിനെതുടർന്നാണ് കുടുംബം അത്ത്രൗലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.