ലണ്ടന്‍
യുകെയില്‍ ഒരാള്‍ക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. നൈജീരിയയില്‍ നിന്നെത്തിയ വ്യക്തിയായതിനാല്‍ അവിടെനിന്ന് രോഗം പിടിപെട്ടതാകാമെന്നാണ് നിഗമനം.
എലിവര്‍ഗത്തില്‍പ്പെട്ട ജീവികളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് ബാധയാണിത്. പനി, തലവേദന, പേശി വേദന തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് പുറമെ ദേഹത്ത് ചുവന്ന പാടുകളുമുണ്ടാകും. നാലാഴ്ചവരെ രോഗം നീണ്ടുനില്‍ക്കും. രോഗിയോട് അടുത്ത് ഇടപഴകുന്നത് രോഗം പകരാൻ കാരണമാകാം. മങ്കി പോക്സ് ബാധിച്ച മൃഗം കടിക്കുന്നതു വഴിയും മനുഷ്യരിലേക്ക് രോഗം പകരും.1958ല്‍ ആദ്യമായി കണ്ടെത്തിയ രോഗത്തിന് കൃത്യമായ ചികിത്സാ രീതിയോ മരുന്നോ കണ്ടെത്തിയിട്ടില്ല.