കോഴിക്കോട്> വ്ലോഗറും യുട്യൂബറുമായ റിഫ മെഹ്നു ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ അനുമതി. പോസ്റ്റ്മോർട്ടത്തിന് മൃതദേഹം പുറത്തെടുക്കാൻ പൊലീസിന് കോഴിക്കോട് ആർഡിഒ അനുമതി നൽകി. റിഫയുടെ കുടുംബത്തിന്റെ പരാതിയിന്മേലാണ് നടപടി.
ദുബായിലെ ഫ്ളാറ്റിൽ മാർച്ച് ഒന്നിനാണ് റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിൽ റിഫയുടെ പോസ്റ്റ്മോർട്ടം നടത്തിയെന്ന് പറഞ്ഞ് ഭർത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചതായി കുടുംബം ആരോപിച്ചിരുന്നു. പോലീസിൽ നൽകിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ അന്വേഷണസംഘം തീരുമാനിച്ചത്.
റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ശാരീരികവും മാനസികവുമായ പീഡനം റിഫയുടെ മരണത്തിന് കാരണമായെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.