കൊച്ചി > തൃക്കാക്കരയിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഉയർന്നത് പ്രാദേശിക എതിർപ്പുകൾ മാത്രമാണെന്നും അത് അവഗണിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. എതിർപ്പു പ്രകടിപ്പിച്ചവരെ നിർത്തേണ്ടിടത്ത് നിർത്താനറിയാം. തുടക്കത്തിലുള്ള അസ്വാരസ്യങ്ങൾ സ്വാഭാവികമാണെന്നും വി ഡി സതീശൻ കൊച്ചിയിൽ വാർത്താലേഖകരോടു പറഞ്ഞു.