Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

എൽഐസി ഓഹരി വിൽപന നിർത്തിവയ്‌ക്കണം: സിപിഐ എം പി.ബി

by News Desk
April 28, 2022
in INDIA
0
എൽഐസി-ഓഹരി-വിൽപന-നിർത്തിവയ്‌ക്കണം:-സിപിഐ-എം-പി.ബി
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > എൽഐസിയുടെ പ്രാഥമിക ഓഹരിവിൽപന(ഐപിഒ)യ്ക്ക് കേന്ദ്രസർക്കാർ തുടക്കംകുറിക്കുന്ന രീതി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമായും 29 കോടിയോളം പോളിസിഉടമകൾ കയ്യാളുന്ന അമൂല്യമായ ആസ്തിയുള്ള എൽഐസിയുടെ പൊതുഉടമസ്ഥത സ്വഭാവം തകർത്ത് കൈമാറാനാണ് സർക്കാർ ശ്രമം.

ഇൻഷ്വറൻസ് ലോകത്ത് എൽഐസിക്ക് സവിശേഷമായ സ്ഥാനമാണ്. രാഷ്ട്രനിർമാണത്തിനു സംഭാവന നൽകാൻ കഴിയുന്ന വിധത്തിൽ സ്വകാര്യകമ്പനികളെ ദേശസാൽക്കരിച്ചാണ് എൽഐസി രൂപീകരിച്ചത്. സമ്പാദ്യവും അടിയന്തരസാഹചര്യങ്ങൾ നേരിടാനുള്ള മുൻകരുതലും കൂട്ടിയിണക്കിയുള്ള ഉൽപന്നം എൽഐസി ഇറക്കിയത് ജനങ്ങൾ വൻതോതിൽ സ്വീകരിച്ചു; ബിസിനസ് വൻതോതിൽ വളരുകയും ചെയ്തു. കേന്ദ്രസർക്കാർ അഞ്ച് കോടി രൂപ നിക്ഷേപിച്ച സ്ഥാനത്ത് ഇപ്പോൾ എൽഐസിയുടെ മൊത്തം ഫണ്ട് 34 ലക്ഷം കോടി രൂപയാണ്.
പോളിസിഉടമകളുടെ ട്രസ്റ്റ് എന്നതിൽനിന്ന് പരമാവധി ലാഭം കൊയ്യാനായി പ്രവർത്തിക്കുന്ന കമ്പനിയാക്കി എൽഐസിയെ മാറ്റാനാണ് സർക്കാർ ശ്രമം. എൽഐസി ഓഹരിവിൽപന എന്നതിന്റെ അർഥം പോളിസി ഉടമകളിലേയ്ക്ക് ഭാവിയിൽ എത്തിച്ചേരുന്ന വരുമാനത്തിന്റെ വിൽപന എന്നതാണ്. ഐപിഒയുടെ പ്രത്യാഘാതം പോളിസിഉടമകളോട് വിശദീകരിച്ചിട്ടില്ല.

അംഗീകരിക്കാൻ കഴിയാത്ത വിൽപനയുടെ വിവരങ്ങൾ പുറത്തുവരികയാണ്. എൽഐസിയുടെ എംബഡഡ് മൂല്യം(ഭാവി ഓഹരിഉടമകൾ കമ്പനിക്ക് കൽപിക്കുന്ന മൂല്യം) 5.40 ലക്ഷം കോടി രൂപയായി നിശ്ചയിച്ചു. എൽഐസി ഓഹരികളുടെ യഥാർഥമൂല്യം രണ്ടര മുതൽ മൂന്ന് മടങ്ങ് വരെയായി വർധിക്കുമെന്ന് രണ്ട് മാസം മുമ്പ് കരുതിയതാണ്. എന്നാൽ വിദേശനിക്ഷേപകരുടെ സമ്മർദ്ദത്തിനു വഴങ്ങി ഈ ഗുണനഘടകം 1.1 ആയി കേന്ദ്രസർക്കാർ ഇടിച്ചുതാഴ്ത്തി.

ഇൻഷ്വറൻസ് മേഖലയിൽ ഉദാരവൽക്കരണത്തിന് തുടക്കമിട്ട് കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും മൊത്തം പോളിസികളിൽ 73 ശതമാനവും ആദ്യവർഷപോളിസികളിൽ 61 ശതമാനവും എൽഐസിയാണ് കയ്യാളുന്നത്. ലോകത്തെ ഏറ്റവും വിപണിമൂല്യമുള്ള ഇൻഷ്വറൻസ് സ്ഥാപനമാണിത്. 38 ലക്ഷം കോടി രൂപ മൊത്തം ആസ്തിയുള്ള സ്ഥാപനത്തിൽ ലക്ഷത്തോളം ജീവനക്കാരുണ്ട്, 14 ലക്ഷം ഏജന്റുമാരും. ആറ് പതിറ്റാണ്ടായി നിസ്തുലമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന സ്ഥാപനത്തിന്റെ മൂല്യം കഴുകൻകണ്ണുകളോടെ എത്തുന്ന രാജ്യാന്തരനിക്ഷേപകരുടെ താൽപര്യത്തിനു വഴങ്ങി ഇടിച്ചുകാണിക്കുന്നത് തികച്ചും അധാർമികവും ധനകാര്യക്രമക്കേടുമാണ്.

സ്ഥാപനത്തിന്റെ ഓഹരിവിൽപനയെ പിബി തത്വത്തിൽ എതിർക്കുന്നു. എൽഐസിയുടെ യഥാർഥമൂല്യം ഏകപക്ഷീയമായി കുറച്ചുകാണിക്കുന്നത് അതിലേറെ അപലപനീയമാണ്. ഓഹരിവിൽപന നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും പോളിസിഉടമകളും നടത്തിവരുന്ന പ്രക്ഷോഭത്തിന് സിപിഐ എം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഐപിഒയെ സാധ്യമായ എല്ലാ മാർഗങ്ങളിലും വിപുലമായി ചെറുക്കാൻ പിബി ആഹ്വാനം ചെയ്തു.

Previous Post

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

Next Post

‘സംസ്ഥാനങ്ങളെ സാമ്പത്തിക ഞെരുക്കത്തിലാക്കുന്നു’; വിലക്കയറ്റത്തിന്റെ ഉത്തരവാദിത്തം ആർക്ക്? പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
‘സംസ്ഥാനങ്ങളെ-സാമ്പത്തിക-ഞെരുക്കത്തിലാക്കുന്നു’;-വിലക്കയറ്റത്തിന്റെ-ഉത്തരവാദിത്തം-ആർക്ക്?-പ്രധാനമന്ത്രിക്ക്-മറുപടിയുമായി-മുഖ്യമന്ത്രി

'സംസ്ഥാനങ്ങളെ സാമ്പത്തിക ഞെരുക്കത്തിലാക്കുന്നു'; വിലക്കയറ്റത്തിന്റെ ഉത്തരവാദിത്തം ആർക്ക്? പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.