കൊല്ലം> മലബാർ എക്സ്പ്രസ് കോച്ചിനുള്ളിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭിന്നശേഷിക്കാരുടെ കോച്ചിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ ഏഴ് മണിയോടെ കായംകുളത്തിനും കരുനാഗപ്പള്ളിക്കും ഇടക്ക് വെച്ചാണ് ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മണിക്കൂറിലേറെ ട്രെയിൻ കൊല്ലത്ത് നിർത്തിയിട്ടു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ ശേഷമാണ് ട്രെയിൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്.