പാരിസ്
ഫ്രാൻസിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള രണ്ടാംവട്ട വോട്ടെടുപ്പ് ഞായര്‍ രാവിലെ ആരംഭിക്കും. നിലവിലെ പ്രസിഡന്റ് ഇമാനുവൽ മാക്രോണും തീവ്ര വലതുപക്ഷക്കാരിയായ മറീൻ ലെ പെന്നും തമ്മിലാണ് മത്സരം. മാക്രോണിന് വിജയസാധ്യത പ്രവചിക്കുന്നെങ്കിലും ലെ പെന്നും ശക്തമായ മത്സരം കാഴ്ചവച്ചേക്കുമെന്നാണ് റിപ്പോർട്ട്. 2017ലും ഇരുവരും തമ്മിലായിരുന്നു മത്സരം.
വിജയിച്ചാൽ ഫ്രാൻസിൽ പ്രസിഡന്റാകുന്ന ആദ്യ സ്ത്രീയാകും ലെ പെൻ. ഏപ്രിൽ പത്തിന് 12 പേർ മത്സരിച്ച ആദ്യവട്ട വോട്ടെടുപ്പിൽ മാക്രോണിന് 27.8 ശതമാനവും ലെ പെന്നിന് 23.2 ശതമാനവും വോട്ട് ലഭിച്ചു. ഇടതുപക്ഷ സ്ഥാനാർഥി ഴോൺലുക് മെലോഷോ 22 ശതമാനം വോട്ട് നേടി മൂന്നാമതെത്തി.