ആലപ്പുഴ> പുതിയ മൂന്ന് അംഗങ്ങളെ ഉൾപ്പെടുത്തി സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റ് രൂപീകരിച്ചു. ശനിയാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ജി രാജമ്മ, കെ രാഘവൻ, എച്ച് സലാം എന്നിവരെ ഉൾപ്പെടുത്തിയാണ് സെക്രട്ടറിയറ്റ് രൂപീകരിച്ചത്.
ജില്ലാ സെക്രട്ടറി ആർ നാസർ, കെ പ്രസാദ്, ജി വേണുഗോപാൽ, പി പി ചിത്തരഞ്ജൻ, ജി ഹരിശങ്കർ, എം സത്യപാലൻ, കെ എച്ച് ബാബുജാൻ, മനു സി പുളിക്കൽ, എ മഹേന്ദ്രൻ എന്നിവരാണ് മറ്റ് സെക്രട്ടറിയറ്റംഗങ്ങൾ.
മുൻ സംസ്ഥാന കമ്മിറ്റിയംഗം ജി സുധാകരനെ ജില്ലാ കമ്മിറ്റി ക്ഷണിതാവാക്കുമെന്ന് ആർ നാസർ മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്റെ അടിസ്ഥാന ഘടകം ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ചായിരിക്കും. പ്രായപരിധി പിന്നിട്ടതിനാൽ കഴിഞ്ഞ സമ്മേളനത്തിൽ സംസ്ഥാനകമ്മിറ്റിയിൽനിന്ന് ജി സുധാകരൻ ഒഴിവായിരുന്നു.