കാഠ്മണ്ഡു
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നേപ്പാളിൽ മന്ത്രിമാർക്കും സർക്കാർ സ്ഥാപനങ്ങൾക്കുമുള്ള ഇന്ധന അലവൻസ് 20 ശതമാനം വെട്ടിക്കുറച്ചു. 13ന് ചേർന്ന മന്ത്രിസഭാ തീരുമാനപ്രകാരമാണ് നടപടിയെന്ന് ധനമന്ത്രാലയം അറിയിച്ചു. വികസന, സമാധാന, സുരക്ഷാ പ്രവർത്തനങ്ങൾ, അടുത്തുവരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഇത് ബാധകമാകില്ല.
വിദേശനാണ്യത്തിലുണ്ടായ ഇടിവ് പരിഹരിക്കാൻ വിദേശത്തുള്ള നേപ്പാളികളോട് രാജ്യത്തെ ബാങ്കുകളിൽ ഡോളർ അക്കൗണ്ടുകൾ തുടങ്ങി നിക്ഷേപം നടത്താൻ സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്. ആഡംബര കാറുകൾ, സ്വർണം, മറ്റ് ആഡംബര വസ്തുക്കൾ എന്നിവയുടെ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.