തിരുവനന്തപുരം> ഇന്ധന വിലവർധനയിലും വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസും ഫിറ്റ്നസ് പുതുക്കൽ നിരക്കും കുത്തനെ ഉയർത്തിയതിലും പ്രതിഷേധിച്ച് 20ന് ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ആഹ്വാനം ചെയ്ത പ്രതിഷേധ ദിനാചാരണം വിജയിപ്പിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ്.
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾമൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് മോട്ടോർ തൊഴിലാളികളും സ്വയം തൊഴിൽ കണ്ടെത്തിയവർ ഉൾപ്പെടെയുള്ള ചെറുകിട ഉടമകളുമാണ്. കേന്ദ്ര നയം തിരുത്തണമെന്നാവശ്യപ്പെട്ട് നടത്തുന്ന ദേശീയ പ്രതിഷേധത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലയിലും കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി നന്ദകുമാർ എംഎൽഎ അറിയിച്ചു.