കൊച്ചി> എണ്ണക്കമ്പനികള്‍ക്ക് തിരിച്ചടി. കെ എസ് ആര് ടി സിക്ക് വിപണി നിരക്കില്‍ ഡീസല്‍ നല്കാന് ഹൈക്കോടതി ഉത്തരവിട്ടു. വില നിശ്ചയിച്ചതില്‍ പ്രഥമ ദൃഷ്ട്യാ അപാകത ഉണ്ടെന്ന് കോടതി വ്യക്തമാക്കി.ഇന്ധന വില കൂട്ടാതിരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന ഓയില്‍ കമ്പനികളുടെ വാദം കോടതി തള്ളി.
ആഗോള സാഹചര്യങ്ങളില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചത് വില വര്‍ധനക്ക് കാരണമായിട്ടുണ്ടെന്ന കമ്പനികളുടെ വാദവും കോടതി നിരസിച്ചു.പൊതുവിപണിയിലെ വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ കോര്പ്പറേഷന്ഡീസല് വില്‍ക്കാനുള്ള കമ്പനികളുടെ തീരുമാനം ചോദ്യം ചെയ്ത് കെ എസ് ആര് ടി സി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് എന്‍.നഗരേഷിന്റെ ഉത്തരവ്.
കമ്പനികളുടെ നിലപാട് ഏകപക്ഷീയമാണന്നും കോടതി ഇടക്കാല ഉത്തരവില്ചൂണ്ടിക്കാട്ടി.കെ എസ് ആര് ടി സിക്കുള്ള ഡീസലിന് ലിറ്ററിന് 21 രൂപയാണ് എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. വിപണി വിലക്ക് ഡീസല്‍ നല്‍കണമെന്നാണ് കോര്പറേഷന് ആവശ്യപ്പെടുന്നതെന്നും എണ്ണക്കമ്പനികളുടെ നിലപാട് വിവേചനപരമാണന്നുമായിരുന്നു കോര്‍പ്പറേഷന്റെ
വാദം.
കെ എസ് ആര് ടി സിക്ക് വേണ്ടി സുപ്രീം കോടതി അഭിഭാഷകന് ദുഷ്യന്ത് ദവെ ഹാജരായി.