കോട്ടയം> ചെങ്ങളം സര്വീസ് സഹകരണ ബാങ്കില് മുന് പ്രസിഡന്റ് നടത്തിയ വായ്പാ അഴിമതി വേലിതന്നെ വിളവ് തിന്നുന്നതിന് ഉത്തമ ഉദാഹരണമാണന്ന് ഹൈക്കോടതി. കോണ്ഗ്രസ് പ്രസിഡന്റയിരുന്ന ജോസ് ആന്റണി ഭാര്യ, മക്കള്, ബന്ധുക്കള്, സുഹൃത്തുക്കള് അടങ്ങിയവരുടെ പേരില് ഈട് വസ്തുവിന്റെ വിലയേക്കാള് അധികം തുക നിയമവിരുദ്ധമായി വായ്പ എടുത്ത് തിരിച്ചടക്കാതെ ബാങ്കിനെ കബളിപ്പിച്ച കേസിലാണ് ഹൈക്കോടതി ഡിവഷന് ബെഞ്ചിന്റെ പരാമര്ശം.
വസ്തു ജപ്തിചെയ്യുന്നതുള്പ്പെടെ ബാങ്ക് നടപടി തുടങ്ങിയപ്പോള് തന്നെ അറിയിക്കാതെയാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടി നല്കിയ ഹര്ജിയില് ജോസ് ആന്റണിയെക്കൂടി കേട്ട് തീരുമാനിക്കാന് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറോട് സിംഗിള് ബഞ്ച് നിര്ദേശിച്ചിരുന്നു. ഇതിനെതിരെ ബാങ്ക് നല്കിയ അപ്പീല് അനുവദിച്ചാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാര്, ജസ്റ്റിസ് സി എസ് സുധ എന്നിവര് അംഗങ്ങളായ ഡിവിഷന് ബെഞ്ച് ബാങ്കില് നടന്ന ക്രമവിരുദ്ധ നിയമ വരുദ്ധ നടപടിക്കെതിരെ പരാമര്ശം നടത്തിയത്. ജോസ് ആന്റണിയുടെയും ഭാര്യയുടെയും പേരിലുള്ള 99.9 സെന്റ് സ്ഥലം ഈടായി നല്കി പല വ്യക്തികള് 25 ലക്ഷം വീതം 2.08 കോടി വായ്പ എടുക്കുകയായിരുന്നു. ബാങ്കിന്റെ ബൈലോ പ്രകാരം ഒരംഗത്തിന് 25 ലക്ഷം വരെയേ വായപ അനുവദിക്കാവൂ. അതുകൊണ്ടാണ് പലയാളുകളെക്കൊണ്ട് വായ്പ എടുപ്പിച്ചത്. വായ്പ തിരച്ചടവ് മുടങ്ങിയതിനാല് നിക്ഷേപ തുക പോലും മടക്കി നല്കാനാവാതെ ബാങ്ക് നഷ്ടത്തിലായെന്ന് അപ്പീലില് പറഞ്ഞു.
പതിനഞ്ച് വര്ഷത്തോളം ബാങ്കിന്റെ പ്രസിഡന്റായിരുന്ന ജോസ് ആന്റണി മക്കളായ അഞ്ജു ജോസ്, അനിറ്റ് ജോസ്, ഭാര്യ മോളി ജോസ് എന്നിവരുടെയും മറ്റ് ബന്ധുക്കളുടെയും പേരിലായിരുന്നു വായ്പ്പ. ഒരാളും നയാ പൈസ തിരിച്ചടച്ചില്ല. കോവിഡാണ് കാരണമായി പറഞ്ഞത്. തുടര്ന്നാണ് ബാങ്ക് ആര്ബിട്രേഷന് നടപടി തുടങ്ങിയത്. 2004 മുതല് 2019 വരെ ജോസ് ആയിരുന്നു ബാങ്ക് പ്രസിഡന്റ്, 2016–17 കാലത്താണ് ക്രമക്കേട് നടന്നത്. ആര്ബിട്രേഷന് നടപടി തുടങ്ങിയതും അദ്ദേഹത്തിന്റെ കാലത്താണ്. നടപടി റദ്ദാക്കാന് അപേക്ഷ പോലും നല്കാതെയും ശരിയായ വിവരം കോടതിയെ ബോധിപ്പിക്കാതെയുമാണ് സിംഗിള് ബെഞ്ചിന്റെ ഉത്തരവ് സംഘടിപ്പിച്ചതെന്ന് അപ്പീലില് ചൂണ്ടിക്കാട്ടി. ഖത്തറിലായ ഇളയമകളുടെ പരാതിയില് ആരാണ് ഒപ്പിട്ടതെന്നും കോടതി സംശയം പ്രകടിച്ചാണ് ബാങ്കിന്റെ അപ്പീല് പരിഗണിച്ചത്.
അപ്പീല് അംഗീകരിച്ചതോടെ വായ്പക്കാരില് നിന്ന് കിട്ടാനുള്ള തുക തിരിച്ചുപിടിക്കാന് ആവശ്യമായ നടപടികളുമായി ബാങ്കിന് മുന്നോട്ട് പോകാം.നിലവിലെ യുഡിഎഫ് ഭരണസമിതി പ്രസിഡന്റ് കോണ്ഗ്രസുകാരനായ കെ കെ രാജു ഉള്പ്പെടുന്ന ഭരണസമിതിയുടെ കാലത്തായിരുന്നു അഴിമതി നടന്നതും.