തിരുവനന്തപുരം> കേന്ദ്ര ജീവനക്കാരുടെയും കമ്പിത്തപാല് ജീവനക്കാരുടെയും പ്രിയങ്കരനായ നേതാവ് എം കൃഷ്ണന് പ്രസ്ഥാനത്തിന് നല്കിയ സംഭാവനകള് അടയാളപ്പെടുത്തുന്നതിന് കോണ്ഫെഡറേഷന് സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ‘സമര കാഹളങ്ങളില്: സഖാവ് എം.കൃഷ്ണന് സ്മരണ’ എന്ന ഓര്മപ്പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന് മേയര് ആര്യ രാജേന്ദ്രന് നല്കി പ്രകാശനം ചെയ്തു.
എം കൃഷ്ണനെ കുറിച്ച് രാഷ്ട്രീയ ട്രേഡ് യൂണിയന് നേതാക്കന്മാരും സുഹൃത്തുക്കളും എഴുതിയ ലേഖനങ്ങളും വിവിധ വിഷയങ്ങളെ കുറിച്ച് എം. കൃഷ്ണന് എഴുതിയ ലേഖനങ്ങളും ഫോട്ടോകളും അടക്കം 344 പേജ് വരുന്നതാണ് പുസ്തകം. പ്രകാശന ചടങ്ങില് കോണ്ഫെഡറേഷന് സംസ്ഥാന ജനറല് സെക്രട്ടറി പി.വി. രാജേന്ദ്രന്, പ്രസിഡണ്ട് വി. ശ്രീകുമാര്, എം. കൃഷ്ണന്റെ ഭാര്യ സരോജിനി, പുസ്തകത്തിന്റെ എഡിറ്റര് ഉണ്ണികൃഷ്ണന് ചാഴിയാട്, കോണ്ഫെഡറേഷന്റെ സംസ്ഥാന, ജില്ലാ നേതാക്കന്മാരായ പി.കെ. മുരളീധരന്, എസ്. അശോക് കുമാര്, ആര്. കൃഷ്ണകുമാര്, ജി.ആര്. പ്രമോദ്, മുഹമ്മദ് മാഹിന്, ആര്. കൃഷ്ണകുമാര്, ആര്. രാജേഷ് എന്നിവര് പങ്കെടുത്തു.
എല്ലാ ജില്ലകളിലും പുസ്തകത്തിന്റെ പുന:പ്രകാശനം വിപുലമായ രീതിയില് സംഘടിപ്പിക്കുന്നതാണെന്നും പുസ്തകത്തിന്റെ വിതരണം ജില്ലാതല പ്രകാശനത്തിന് ശേഷം നടത്തുന്നതാണെന്നും ജനറല് സെക്രട്ടറി പി വി രാജേന്ദ്രന് പറഞ്ഞു.