തിരുവനന്തപുരം > ഐഎഎസ് തലപ്പത്ത് മാറ്റം. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ മാറ്റം സംബന്ധിച്ച തീരുമാനം അംഗീകരിച്ചത്. കെ ആർ ജ്യോതിലാലിനെ പൊതുഭരണവകുപ്പ് സെക്രട്ടറിയായി നിയമിച്ചു.
കായിക, യുവജനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിന് മൃഗസംരക്ഷണം, ക്ഷീര വികസനം, മൃഗശാല എന്നിവയുടെ അധിക ചുമതല കൂടി നല്കി. ശാരദ മുരളീധരന് ഇലക്ട്രേണിക് ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന്റേയും ബിശ്വാസ് സിന്‍ഹക്ക് പ്ലാനിങ് ആൻഡ് ഇക്കണോമിക് വകുപ്പിന്റേയും അധിക ചുമതല നല്കി.
ടിങ്കു ബിസ്വാളിന് ഭക്ഷ്യ സിവില്‍ സപ്ലൈസ്, തുറമുഖം എന്നിവയുടെ ചുമതല നല്കി. കേന്ദ്ര ഡെപ്യൂട്ടേഷന് പൂര്‍ത്തിയാക്കി തിരികെ എത്തിയ കെ എസ് ശ്രീനിവാസിനെ ഫിഷറീസ് വകുപ്പിലും അജിത്ത് കുമാറിനെ പൊതുമരാമത്ത് വകുപ്പിലും നിയമിച്ചു. അവധി കഴിഞ്ഞ് തിരികെ എത്തിയ പ്രിയങ്ക ജിക്ക് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ ചുമതല നല്കി.