തിരുവനന്തപുരം> എച്ച്എൽഎല്ലിനെ കുത്തകകൾക്ക് തീറെഴുതാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കേരള കോൺഗ്രസ് ബി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂജപ്പുര എച്ച്എൽഎല്ലിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ചിനുശേഷം നടന്ന പ്രതിഷേധ കൂട്ടായ്മ കേരള കോൺഗ്രസ് ബി ചെയർമാൻ കെ ബി ഗണേഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പൂജപ്പുര രാധാകൃഷ്ണൻ അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി ശരൺ ജെ നായർ, ജോയിന്റ് സെക്രട്ടറി സുരേന്ദ്രൻനായർ, വനിതാ കോൺഗ്രസ് ബി ജനറൽ സെക്രട്ടറി ശ്രീലക്ഷ്മി, കെടിയുസി ബി സംസ്ഥാന പ്രസിഡന്റ് വടകോട് മോനച്ചൻ തുടങ്ങിയവർ സംസാരിച്ചു.