കൊച്ചി> കെ റെയില്‍ സാമൂഹ്യാഘാത പഠനത്തിനായി സര്‍വേ കല്ലുകള്‍ സ്ഥാപിച്ചഭൂമി മരവിപ്പിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.ഇത്തരം ഭൂമി ബാങ്ക് വായ്പയ്ക്ക് ഈടായി സ്വീകരിക്കുന്നതിന് തടസമില്ലന്ന് സഹകരണ വകുപ്പ് മന്ത്രി വ്യക്തമാക്കിയതായും സര്‍ക്കാരിനുവേണ്ടി ഹാജരായ സ്പെഷ്യല്‍ ഗവ. പ്ലീഡര്‍ ടി.ബി.ഹൂദ് അറിയിച്ചു.
മറ്റു ബാങ്കുകള്‍ വായ്പ ഈടായി സ്വീകരിക്കുന്നതിന് വിസമ്മതം പ്രകടിപ്പിച്ചാല്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രിയും അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇക്കാര്യത്തിന് പ്രത്യേക നിര്‍ദ്ദേശം നല്‍കാനും സര്‍ക്കാര്‍ തയ്യാറാണ്. തങ്ങളുടെ ഭൂമിയില്‍ സര്‍വ്വേ നടത്തുന്നതിന് തടസമില്ലെന്ന് റെയില്‍വേയും കോടതിയെ അറിയിച്ചു.
എന്നാല്‍ റെയില്‍വേ ഭൂമിയില്‍ കല്ലുകള്‍ സ്ഥാപിക്കില്ലെന്നും റെയില്‍വേ വിശദീകരിച്ചു. സര്‍വേ നടത്തുന്നതിനെതിരായ ഒരുകൂട്ടം ഹര്‍ജികള്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന് വിധി പറയാനായി മാറ്റി