കൊച്ചി> കളമശേരി മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമൊരുക്കി ഫുഡ് കോര്‍ട്ട് നിര്‍മിക്കുന്നു. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി പി രാജീവിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 20 ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിക്കുന്നതെന്ന് സൂപ്രണ്ട് ഡോ. ഗണേശ് മോഹന്‍ അറിയിച്ചു.
മെഡിക്കല്‍ കോളേജിന് അകത്ത് പ്രവര്‍ത്തിക്കുന്ന 24 മണിക്കൂര്‍ കാന്റീന് സമീപത്ത് തന്നെയാണ് ഫുഡ് കോര്‍ട്ടും വരുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല. 50 മുതല്‍ നൂറ് പേര്‍ക്കുവരെ ഒരേ സമയം ഉപയോഗപ്പെടുത്താന്‍ കഴിയുന്ന തരത്തിലാണ് ഫുഡ്കോര്‍ട്ട് നിര്‍മ്മിക്കുക.
രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പുറമേ മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.