ന്യൂഡല്‍ഹി> വിവാഹ ചടങ്ങിനിടെ വരന് കഴുത്തിലണിഞ്ഞ മാലയില്‍ നിന്നും പണം മോഷ്ടിച്ച് സുഹൃത്ത്. സ്ഥലമോ തീയതിയോ പറയാത്ത വീഡിയോ സോഷ്യല്‍ മീഡിയയും ആഘോഷമാക്കി
കല്യാണ ചടങ്ങിനിടെ നോട്ടുകളടങ്ങിയ മാല വരന് അണിഞ്ഞിരുന്നു. തൊട്ടടുത്ത സുഹൃത്തും ഇരിക്കുന്നുണ്ടായിരുന്നു. വരന്റെ ശ്രദ്ധ മാറിയതും നോട്ടിലൊരെണ്ണം സുഹൃത്ത് കീശയിലാക്കുകയായിരുന്നു.തൊട്ടടുത്തിരുന്ന മറ്റൊരു വ്യക്തി എടുത്ത ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ആദ്യ ശ്രമത്തില്‍ വരന് തിരിഞ്ഞുനോക്കി. എന്നാല്‍, പിന്നീട് തിരക്കിട്ട സംസാരത്തിലേയ്ക്കെത്തിയപ്പോള് വളരെ പെട്ടെന്ന് പണം മോഷ്ടിക്കുകയായിരുന്നു. ‘ ഇന്ത്യന്‍ മണി ഹെയിസ്റ്റ്’ എന്നായിരുന്നു ദൃശ്യത്തോട് ഒരാളുടെ കമന്റ്, ‘ ഇത് ബിസിനസാണ്’ എന്ന് മറ്റൊരാളും കമന്റ് ചെയ്തു.