ന്യൂഡൽഹി > ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളില് നിന്നുള്ളവര് തമ്മിൽ സംസാരിക്കുന്നതിന് ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പാര്ലമെന്ററി ഒഫീഷ്യല് ലാങ്വേജ് കമ്മിറ്റിയുടെ 37ാം യോഗത്തില് സംസാരിക്കുകയായിരുന്നു ഷാ.
ഭരണ ഭാഷയായി ഹിന്ദിയെ മാറ്റാന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില് തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഈ നീക്കം ഹിന്ദിയുടെ പ്രാധാന്യം വര്ധിപ്പിക്കും. രാജ്യത്തിന്റെ ഐക്യത്തിന് ഇത് വളരെ പ്രധാനമാണ്. മറ്റ് ഭാഷകള് സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാര് പരസ്പരം ആശയവിനിമയം നടത്തുമ്പോള് അത് ഇന്ത്യയുടെ ഭാഷയിലായിരിക്കണം- അമിത് ഷാ പറഞ്ഞു.















