അമരാവതി> ആന്ധ്രയില്‍ ക്ഷേത്രത്തിനകത്ത് മോഷണത്തിനിറങ്ങിയ കള്ളന് മതിലിലെ ദ്വാരത്തില്‍ കുടുങ്ങി. മോഷ്ടാവ് തന്നെ ഉണ്ടാക്കിയ ക്ഷേത്ര മതിലിലെ ദ്വാരത്തിലാണ് ഇയാള്‍ കുടുങ്ങിയത്. തുടര്‍ന്ന് സഹായത്തിനായി നിലവിളിക്കുകയും
ആളുകള്‍ ഓടിയെത്തിപിടികൂടുകയുമായിരുന്നു
ശ്രീകാകുളം ജില്ലയിലെ കാഞ്ചിലി മണ്ഡലിലെ ജാഡിമുടി ഗ്രാമത്തിലാണ് സംഭവം. ജാമി എല്ലാമ ക്ഷേത്രത്തിലാണ് മോഷണ ശ്രമം നടന്നത്. ആര് പാപ്പാ റാവുവിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. റാവു കുടുങ്ങി കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായി.
സ്വര്‍ണമെടുത്ത ശേഷം തിരികെ പുറത്ത് കടക്കുമ്പോഴാണ് മതിലിലെ ദ്വാരത്തില്‍ കുടുങ്ങിയത്. പിന്നീട് സഹായത്തിനായി കരയുകയായിരുന്നു. തുടര്‍ന്ന് അടുത്തുള്ളവര്‍ ഓടിയെത്തി. ക്ഷേത്രം തുറന്ന് അകത്തുകയറിയ പൊലീസ് മോഷ്ടാവിനെ അകത്ത് നിന്നും തള്ളി പുറത്തെത്തിച്ച ശേഷം അറസ്റ്റ് ചെയ്തു.15 മിനിറ്റ് റാവു മതിലില്‍ കുടുങ്ങിക്കിടന്നതായി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ചിരഞ്ചീവി പറഞ്ഞു